അളകയിലോ ആത്മവനികയിലോ

അളകയിലോ ആത്മവനികയിലോ (2)
ആറു ഋതുക്കളും ഒന്നിച്ചൊരുങ്ങി
അനുരാഗവർണ്ണ സ്വർഗ്ഗം രചിച്ചൂ
അനുരാഗസ്വർഗ്ഗം രചിച്ചു
അളകയിലോ ആത്മവനികയിലോ.. 

ഇണയെ പിരിഞ്ഞൊരു ക്രൗഞ്ചപ്പക്ഷിതൻ 
ഇഴപൊട്ടിവീണ ദുഃഖങ്ങൾ (ഇണയെ... ) 
ഏറ്റുവാങ്ങിയ ഹൃദയരാഗക്കിളി 
ഏറ്റുവാങ്ങിയ ഹൃദയരാഗക്കിളി 
പൂർണ്ണമാക്കുന്നു നിൻ കാവ്യചിത്രം 
ഏഴുനിറങ്ങളിൽ തീർത്ത ചിത്രം 
അളകയിലോ ആത്മവനികയിലോ... 

നിനക്കു നൽകാൻ ശരത്കാലയാമം
ലീലാസരോജം വിടർത്തീ (നിനക്കു.. )
നിനക്കു ചുംബിക്കാൻ പാച്ചോറ്റി പൂക്കളാൽ (2)
ശിശിരമെൻ പൂമുഖം മിനുക്കി
ശിശിരമെൻ പൂമുഖം മിനുക്കി
(അളകയിലോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alakayilo

Additional Info

അനുബന്ധവർത്തമാനം