മാതം പുലരുമ്പം മോരൂട്ട്
മാതം പുലരുമ്പം ഊരൂട്ട്
സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്
പാതാളങ്ങക്കും കാവല്‍ നില്‍ക്കും
പഞ്ചപൂതഗണങ്ങക്കും ചോറൂട്ട്
ചെമ്പഴുക്ക പൊന്‍പടുക്ക
പാണമ്പാട്ടീണംകൊണ്ടാട്ടം
(മാതം പുലരുമ്പം മോരൂട്ട്)
തിങ്കളങ്ങാടിക്ക് പോണം
ലാടക്കങ്കാണിക്കാരായി മാറേണം
കാട്ടുക്കടുക്കയും വേട്ടക്കുടുക്കയും പട്ടാണിപ്പൂമരുന്തും
ഏലച്ചില്ലും കച്ചോലപ്പുല്ലും തേനും കുരുന്തളുങ്കും
കാടുംവിട്ട് നാടോരം ചുറ്റി ആയുര്‍വേദങ്ങളാകും
കൂത്തുചൊല്ലി തൂക്കണിയാന്‍
കൂപ്പിട്ടാല്‍ പാലാഴി പൊങ്ങും
(മാതം പുലരുമ്പം മോരൂട്ട്)
മാമലയോരത്ത് കൂടാന്‍
സ്വപ്‌നതീരത്ത് നമ്മള്‍ ഒന്നാകാന്‍
ചെന്തുടിത്താളത്തില്‍ ചെമ്പടപ്പാട്ടിന്റെ
ശിങ്കാരിയാട്ടമാടാം
അന്തിച്ചൊല്ലും തില്ലാനത്തുള്ളും
ആനന്ദക്കുമ്മിയുമായി
കൈയ്യുംമെയ്യും ഒന്നായാല്‍
മണ്ണു പൊന്നുംകൂടാരമാകും
പൊയ്‌ക്കിണറ്റിന്‍ കണ്‍മനസ്സില്‍
സ്നേഹപ്രവാഹങ്ങളൂറും
(മാതം പുലരുമ്പം മോരൂട്ട്)