പഞ്ചമുടിപ്പുഴ താണ്ടി
പഞ്ചമുടിപ്പുഴ താണ്ടി
ചെറുപുഞ്ചിരി ചുണ്ടിൽ ചൂടി
കാടു കുലുക്കി വരുന്നേ സുര സുന്ദരകില്ലാടി
കാണാ തെളിനീരിനു മേലും കീഴും
നാരദരാശി ചാട്ടുളീ വീശി
ഹേയ് തെളിനീരിനു മേലും കീഴും
നാരദരാശി ചാട്ടുളീ വീശി
കുഴികുത്തി കിണറുകളാക്കി കുടിനീരങ്കം വെട്ടും വീരൻ
യെവനോ അവൻ ഇവനേ
ഈ അടിയൻ വേദപുരം തലൈവൻ
(പഞ്ചമുടിപ്പുഴതാണ്ടി ചെറുപുഞ്ചിരി )
കൂടോത്രക്കാടും കുഴിമാന്തിക്കൂടും
ഊനം താങ്ങി കുറന്മാരുടെ അടവും അടിതടയും
ഐതോണിച്ചാലും കടലാടിച്ചേലും
നേരേ നീണ്ടാൽ കടിപിടിക്കൂടും കിണറും കുളിമറയും
മേനി ചൊല്ലി മുന്നേറുമ്പോൾ മടയയടഞ്ഞ ലോഹ്യങ്ങൾ
കാടുകേറി മേയുന്നുള്ളിൽ കിണറുടഞ്ഞ തന്ത്രങ്ങൾ
കൈക്കുമ്പിൾ മന്ത്രമോതി കാണാതാക്കീടും
എൻ മായാജാലം
വരം ചൂണ്ടി വാനംതോണ്ടി വെണ്ണീറാക്കി കണ്ണീരൂറ്റാൻ
ഇതു താൻ കാക്കും കരങ്ങൾ
ഈ അടിയൻ വേദപുരം വിരുതൻ
(പഞ്ചമുടിപ്പുഴ താണ്ടി )
പൂവാലന്മാരേ പുതുമോടിക്കാരേ
വീടും കൂടും വെടിയുന്നോരുടെ നേരും നെറിമറയും
പൂവമ്പനാണെൻ ശരമാല ചചൂടിൽ
ചന്നം പിന്നം പുകമറയാക്കും പടഹപ്പടയണി ഞാൻ
നീരെടുത്ത് നൽകാനെത്തും ജലസഹായിയാണേലും
വേല കാട്ടുവോരെ ചൊല്ലാൻ കിണറുകോരുമുള്ളങ്ങൾ
പാതാളം പമ്പയാക്കും ഓലപ്പാമ്പാക്കും
ഞാൻ പാലം തീർക്കും
മറഞ്ചാടി വേലത്തങ്ങൾ വേണ്ടേ വേണ്ടെന്നോർമ്മിച്ചോളിൻ
ഇവനേ ശിങ്കത്തലൈവൻ
ഈ അടിയൻ വേദപുരം തുണൈവൻ
(പഞ്ചമുടിപ്പുഴ താണ്ടി)