മാതം പുലരുമ്പം

മാതം പുലരുമ്പം‍ മോരൂട്ട്
സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്
പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും
പഞ്ചപൂതഗണങ്ങ‍ക്കും ചോറൂട്ട്
ചെമ്പഴുക്ക പൊന്‍‌പടുക്ക
പാണമ്പാട്ടീണംകൊണ്ടാട്ടം
മാതം പുലരുമ്പം മോരൂട്ട്
സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്

മാമലയോരത്ത് കൂടാം
സ്വപ്‌നക്കില്ലാടിക്കാരായ് ഒന്നാകാം 
ചെന്തുടിത്താളത്തില്‍ ചെമ്പടപ്പാട്ടിന്റെ ശിങ്കാരിയാട്ടമാടാം
അന്തിച്ചൊല്ലും തില്ലാനത്തുള്ളും ആനന്ദക്കുമ്മിയുമായ്
കൈയ്യും മെയ്യും ഒന്നായാല്‍ മണ്ണു പൊന്നുംകൂടാരമാകും
പൊയ്‌‌ക്കിണറ്റിന്‍ കണ്‍‌മനസ്സില്‍ സ്നേഹപ്രവാഹങ്ങൾ ഊറും

മാതം പുലരുമ്പം‍ മോരൂട്ട്
സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്
പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും
പഞ്ചപൂതഗണങ്ങ‍ക്കും ചോറൂട്ട്
ചെമ്പഴുക്ക പൊന്‍‌പടുക്ക
പാണമ്പാട്ടീണംകൊണ്ടാട്ടം
മാതം പുലരുമ്പം മോരൂട്ട്
സ്വപ്‌നപൂമിക്കിടാത്തിക്ക് നീരാട്ട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Matham pularumbam