കവിത കൃഷ്ണമൂർത്തി
ന്യൂഡൽഹിയിലെ ഒരു തമിഴ് ഫാമിലിയിലാണ് ശാരദ കൃഷ്ണമൂർത്തി എന്ന കവിത കൃഷ്ണമൂർത്തി ജനിച്ചത്. തന്റെ ബന്ധുവായിരുന്ന പ്രൊതിമ ഭട്ടാചാര്യയിൽ നിന്നുമാണ് കവിത സംഗീത പഠനം ആരഭിച്ചത്. അതിനുശേഷം സുരമ ഭസു, ബല്റാം പുരി എന്നീ സംഗീതഞ്ജ്യരുടെ ശിക്ഷണത്തിലായിരുന്നു പഠനം.
1971 -ൽ Shriman Prithviraj എന്ന ബംഗാളി സിനിമയിൽ ലതാ മങ്കേഷ്ക്കർക്കൊപ്പം ഒരു ഗാനം ആലപിച്ചുകൊണ്ടാണ് കവിത കൃഷ്ണമൂർത്തി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തന്റെ മുപ്പത് വർഷം നീണ്ടുനിന്ന സംഗീത ജീവിതകാലത്ത് പതിനാറ് ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ അവർ പാടിയിട്ടുണ്ട്. 1995 -ൽ ബോക്സർ എന്ന സിനിമയിൽ പാടിക്കൊണ്ട് കവിത മലയാള ചലച്ചിത്രഗാന മേഖലയിൽ അരങ്ങേറി അതിനുശേഷം 2004 -ൽ ഈ സ്നേഹതീരത്ത് (സാമം) എന്ന സിനിമയിൽ രണ്ട് ഗാനങ്ങൾ ആലപിച്ചു. നാല് തവണ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുള്ള കവിത കൃഷ്ണമൂർത്തിയ്ക്ക് ഒരു തവണ മഹാരാഷ്ട്ര സർക്കാറിന്റെ സ്റ്റേറ്റ് അവാർഡും ലഭിച്ചു. 2005 -ൽ പത്മശ്രീ പുരസ്ക്കാരത്തിനും അർഹയായി.
പ്രശസ്ത വയലിൻ വിദ്വാൻ എൽ സുബ്രഹ്മണ്യമാണ് കവിത കൃഷ്ണമൂർത്തിയുടെ ഭർത്താവ്. എൽ സുബ്രഹ്മണ്യവും കവിത കൃഷ്ണമൂർത്തിയും ചേർന്ന് 2007 -ൽ ബാംഗ്ലൂരിൽ Subramaniam Academy of Performing Arts എന്ന സംഗീത അക്കാദമി ആരംഭിക്കുകയും നടത്തിവരികയും ചെയ്യുന്നു.