സുസ്മേഷ് ചന്ദ്രോത്ത്

Susmesh Chandroth
Date of Birth: 
Friday, 1 April, 1977
സംവിധാനം: 2
കഥ: 1
സംഭാഷണം: 3
തിരക്കഥ: 3

ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശിയാണ് സുസ്മേഷ് ചന്ദ്രോത്ത്. 2004 -ൽ ഡി സിബുക്ക്സിന്റെ നോവൽ കാർണിവൽ പുരസ്ക്കാരം ലഭിച്ച ഡി എന്ന നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹം സാഹിത്യരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് 9, പേപ്പർ ലോഡ്ജ്, ആത്മഛായ എന്നീ നോവലുകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു. നോവലുകൾ കൂടാതെ ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 

അമൃത ടിവിയ്ക്ക് വേണ്ടി ഹരിതഭാരതം എന്ന ആയിരം എപ്പിസോഡുണ്ടായിരുന്ന പ്രോഗ്രാമിന് സ്ക്രിപ്റ്റ് എഴുതിയത് സുസ്മേഷ് ചന്ദ്രോത്തായിരുന്നു. 2006 -ൽ പകൽ എന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ട് സുസ്മേഷ് സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. തുടർന്ന് ടി കെ പത്മിനി എന്ന ചിത്രകാരിയുടെ ജീവിതത്തെ ആസ്പദമാക്കി പത്മിനി എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്തു. പത്മിനിയുടെ കലാസംവിധാനം നിർവഹിച്ചതും സുസ്മേഷായിരുന്നു. അതിനുശേഷം നളിനകാന്തി എന്ന സിനിമ തിരക്കഥം, സംഭാഷണം രചിച്ച് സംവിധാനം ചെയ്തു.  ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി, മരിച്ചവരുടെ കടൽ എന്നീ ഹ്രസ്വ സിനിമകൾക്ക് തിരക്കഥയെഴുതിയെഴുതിയിട്ടുണ്ട്..

കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ്, ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം, 2011 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ, 2009-ൽ ആതിര 10.സി. യുടെ തിരക്കഥയ്ക്ക്‌ സംസ്ഥാന ടെലിവിഷൻ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരത്തിൽ ആനി ദൈവം എന്ന നാടക രചനക്ക് ഒന്നാം സമ്മാനം എന്നിവയുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് സുസ്മേഷ് ചന്ദ്രോത്ത് അർഹനായിട്ടുണ്ട്.

സുസ്മേഷ് ചന്ദ്രോത്തിന്റെ ഭാര്യ ഡോക്റ്റർ ദീപ വി കെ.