പനിനീർ പൂവിതളിൽ തേങ്ങീ

പനിനീർപ്പൂവിതളിൽ തേങ്ങി പാവം വനശലഭം
നിലയറിയാതെ കഥയറിയാതെ
രാവറിയാതെ പകലറിയാതെ (പനിനീർ)
ഈ വഴിയിൽ വെറുമന്യനെപ്പോലെ
ഞാനും കദനമുരുകി നിൽപ്പൂ (ഈ വഴിയിൽ)
കൈവഴികൾ വേർപിരിയുന്നൂ
കേഴുന്നൂ തീരം
ഇരുളലയിൽ മറയുന്നൂ സ്വർണരഥം
മൂകമായ് സന്ധ്യാരാഗം (പനിനീർ)

സൂര്യമുഖം കനവിൽ കണികാണൂം പൂവേ
ഉദയമരികെ നിൽക്കേ
ചന്ദ്രികയിൽ ഇന്നെന്തിനു നീ
വിടരുന്നൂ വെറുതെ
ഓർമ്മകളിൽ വിങ്ങുന്നൂ പ്രിയഹൃദയം
മൂകമീ യമുനാ തീരം  (പനിനീർ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
panineer poovithalil

Additional Info

Year: 
1996

അനുബന്ധവർത്തമാനം