കുരുന്നു താമരക്കുരുവീ

കുരുന്നുതാമരക്കുരുവീ
നമുക്കൊരേ കിനാവിന്റെ ചിറക്
ഇല്ലിമുൾക്കാട്ടിലെ പാഴ്മുളം കൂട്ടിലെ
ഗായികേ…ശാരികേ

അഴകുമായ് പിറന്നൂ കനവുമായ് പറന്നൂ
കുയിലിനോടു പോലും പാട്ടു പാടീ നാം (അഴകുമായ്)
ആരുമാരും കേട്ടതില്ലാ ഉള്ളിലുള്ള നോവുകൾ
ഒരു കുരുന്നു നൊമ്പരം  (കുരുന്നു)
മൊഴികളിൽ മധുരം നിനവിലോ കുളിര്
വണ്ടിനോടു കലഹം കരളിലനുരാഗം (മൊഴികളിൽ)
ആരുമാരും മീട്ടിയില്ലെൻ നെഞ്ചിനോടു ചേരുമീ
സ്നേഹരാഗ തംബുരു  (കുരുന്നു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kurunnu thaamarakkuruvee

Additional Info

Year: 
1996

അനുബന്ധവർത്തമാനം