മയ്യഴിപ്പുഴയൊഴുകീ

മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി
നിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽ
ദേവദൂതികമാർ  എഴുതീ ഭാഗ്യജാതകം (മയ്യഴിപ്പുഴ)

ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് … വെറുതെ
ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്
കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടം
മണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീ
പൂക്കാലമായ് കനവിൽ പൂക്കാലമായ്
പൂക്കാലമായ് കനവിൽ പൂക്കാലമായ് (മയ്യഴിപ്പുഴ)

നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും … മണ്ണിൽ
നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും
വനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്
കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക്
കല്യാണമായ് നാളെ കല്യാണമായ്
കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayyazhippuzhayozhuki

Additional Info

Year: 
1996

അനുബന്ധവർത്തമാനം