ഏകാന്തരാവിൻ
ഏകാന്തരാവിൻ പിൻ വാതിൽ ചാരി
വെൺചന്ദ്രലേഖ കണ്മുന്നിൽ നിന്നൂ
രാമഴയിൽ നനഞ്ഞൂ രജനീ
രാമഴയിൽ നനഞ്ഞൂ രജനീ (ഏകാന്തരാവിൻ)
നീലനിലാവിന്റെ മഞ്ഞുടയാടയും
ജാലകവാതിലിൽ മെല്ലെയുലഞ്ഞൂ (നീലനിലാവിന്റെ)
മാനസവീണാതന്ത്രികൾ പാടി സംഗമഗീതങ്ങൾ
പകരൂ പകരൂ സോമരസം (ഏകാന്തരാവിൻ)
ഇത്രനാളെന്നിലെ ലോലവികാരങ്ങൾ
ചെമ്പനീർമൊട്ടിലെ വസന്തംപോലെ (ഇത്രനാൾ)
ഇന്നു ഞാൻ കാണും കിനാവുകളോ പ്രമദവനം പോലെ
അധരം മധുരം സമ്മോഹനം (ഏകാന്ത)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ekantharaavin
Additional Info
Year:
1996
ഗാനശാഖ: