ചെന്താരം പൂത്തു

ചെന്താരം പൂത്തു പൊൻ പൂക്കളമായി
നല്ലോണം നീളെ പുതു പൂപ്പടയായി (2)
കല്ലോലക്കോടിയുടുത്തൊരു മണിമലയാറിൽ
കളിയോടങ്ങൾ ജലകേളികളാടുകയായി
(ചെന്താരം പൂത്തു ...)

മലവാഴപ്പൂന്തേനുണ്ണാൻ പോകും നേരം
ചേമന്തിപ്പൂവല്ലിക്കൈ വിരിയും നേരം (2)
മഞ്ചാടിക്കൊമ്പിൽ മൈലാഞ്ചിത്തോപ്പിൽ
ഉല്ലാസത്തൂമകളാരാവമേകിയൊരങ്കണവാടികളിൽ
വഴിയറിയാതിടറിപ്പോകുവതെന്തേ കാറ്റിൽ
പൂവറിയാതുഴറിപ്പോകുവതെന്തേ
(ചെന്താരം പൂത്തു ...)

നിന്നേലസ്സിൽ സ്നേഹത്തിൻ മന്ത്രപ്പൊന്നോ
ഇരുമെയ്യാകെ തിരയാടും തൂമഞ്ഞാണോ (2)
മുകിലാരപ്പെണ്ണാളെ മഴവാരക്കുയിലാളേ
പുതുമോഹത്താരിനു നന്മണിയേകിയൊരുങ്ങി വരും നാളിൽ
മയിലാടുന്നേ കിളിമധുരം കൊയ്യാൻ പോരൂ
ഇടവാരം കൈവഴിയായ് നീയൊഴുകൂ
(ചെന്താരം പൂത്തു ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Chenthaaram poothu