വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ

വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ
വഴിതെറ്റിയാൽ സ്നേഹമോടെ തേടിയെത്തും നാഥൻ (2)
അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ
സ്നേഹമോടെ ചേർത്തുനിർത്തി ഉമ്മ വെക്കും നാഥൻ (2)

(വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ..)
പാപങ്ങൾ ചെയ്തുചെയ്തു ഭാരമേറുമ്പോൾ
രോഗത്താൽ നിൻ മനസ്സിൽ ക്ലേശമേറുമ്പോൾ (2)
ഓർക്കുക നീ ഓർക്കുക നീ 
രക്ഷകനാം യേശു നിന്റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന്
(വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ..)

അന്ധന്മാരന്നവന്റെ കാരുണ്യം തേടി
ബധിരന്മാർക്കന്നവനാൽ കേൾവിയുമായി (2)
ഓർക്കുക നീ ഓർക്കുക നീ
പാപികളെ തേടി വന്ന നാഥനുണ്ടെന്ന്
ക്രൂശിതനായി മരിച്ചുയർത്ത യേശുവുണ്ടെന്ന്
(വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ..) (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vazhiyarikil padhikamay

Additional Info

അനുബന്ധവർത്തമാനം