ആകാശത്തിന്റെ ചുവട്ടിൽ

ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി
അലയുന്നു പാവങ്ങൾ മനുഷ്യർ
അവർക്കായിരം ചിറകുള്ള മോഹം
മോഹം മോഹം മോഹം
ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി

ഓരോ ചിറകായ് വിടർത്തും
ഒരു ഞൊടി പൊങ്ങിപ്പറക്കും
വേദനതൻ തീവെയിലിൽ
പേലവത്തൂവൽ കരിയും
എന്തിനീയാത്ര തുടങ്ങി - കാലം
എന്തിനീ ചിറകുകളേകി 
ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി

ഒഴിവില്ലാക്കളരി തൻ മുമ്പിൽ
ബിരുദങ്ങൾ വീർപ്പിട്ടു നിൽപ്പൂ
തണലുകളില്ലാത്ത വഴിയിൽ
വെയിലല നീന്തിത്തുടിപ്പൂ
എന്തിനായ് സ്വപ്നങ്ങൾ നൽകീ

ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി
അലയുന്നു പാവങ്ങൾ മനുഷ്യർ
അവർക്കായിരം ചിറകുള്ള മോഹം
മോഹം മോഹം മോഹം
ആകാശത്തിന്റെ ചുവട്ടിൽ
അറ്റം കാണാത്ത ഭൂമി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakashathinte chuvattil

Additional Info

അനുബന്ധവർത്തമാനം