പൊന്നമ്പിളിയുടെ പൂമുഖവാതിൽ

പൊന്നമ്പിളിയുടെ പൂമുഖവാതിൽ
കണ്ണീർമേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ
അപമാനിതയായീ ഞാനും
അപമാനിതയായീ (പൊന്നമ്പിളി...)

നിനക്കു വേണ്ടി കരയുകയാണീ
നിശാസുമങ്ങൾ നീളേ
എൻ കഥയോർക്കാൻ എന്നഴൽ കാണാൻ
ഇല്ലൊരു പൂവിതൾ പോലും തുണയായ്
ഇല്ലൊരു ഹൃദയം പോലും  (പൊന്നമ്പിളി...)

പൊന്നമ്പിളിയുടെ പൂമുഖവാതിൽ
മെല്ലെ വീണ്ടും തുറക്കും
അരുമനിലാവേ നീയൊരുനാളും
അപമാനിതയാവില്ല
നിനക്കു വേണ്ടി കരയുവതെന്തിനു
നിശാസുമങ്ങൾ വെറുതേ
സങ്കല്പത്തിൻ ദുഃഖമുണർത്തി
കണ്ണീർ തൂകുവതെന്തേ വെറുതേ
കണ്ണീർ തൂകുവതെന്തേ  (പൊന്നമ്പിളി...)

പടർന്നു പൊങ്ങിയ വ്യാമോഹത്തിൽ
മറന്നു ഞാനെൻ ലോകം
ഈ മരുഭൂമിയിൽ ആശ്രയമെവിടെ
ഇടയനുമെന്നെ വെടിഞ്ഞു  (പൊന്നമ്പിളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnambiliyude

Additional Info

അനുബന്ധവർത്തമാനം