ആകാശത്താഴ്വരക്കാട്ടിൽ
ആകാശതാഴ്വരക്കാട്ടില്‍
ആയിരം കാന്താരി പൂത്തു
ഈ നിലാവിന്‍ മടിയില്‍
നിഴല്‍ വീണുറങ്ങും രാവില്‍
തെക്കുവടക്കു കറങ്ങാനെത്തിയ
തെമ്മാടിക്കാറ്റേ
താഴമ്പൂക്കാടുകളെ തഴുകിയൊഴുകി വരും കാറ്റെ
തഴുകിയൊഴുകി വരും കാറ്റെ
ഇതുവഴി നീയൊന്നു വരുമോ
കുളിരു പകരുമോ കാറ്റേ
കുസൃതിക്കാറ്റേ കുറുമ്പന്‍ കാറ്റേ
(ആകാശതാഴ്വരക്കാട്ടില്‍...)
മേലാകെ കുളിരുന്നല്ലോ
മുറുകെയെന്നെ നീ പുണരൂ
മുറുകെയെന്നെ നീ പുണരൂ
വല്ലോരും കാണും മുന്‍പേ
വിളക്കു മെല്ലെ നീ കെടുത്തൂ
വിളക്കു മെല്ലെ നീ കെടുത്തൂ
വഷളന്‍ കാറ്റേ കൊതിയന്‍ കാറ്റേ
(ആകാശതാഴ്വരക്കാട്ടില്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aakashathazhvarakkattil
Additional Info
ഗാനശാഖ: