ആകാശത്താമരപോലെ
Music:
Lyricist:
Singer:
Raaga:
Film/album:
ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
ആലോലപ്പൊൻപീലിപോലെ പാറിപ്പറന്ന നീയാര്
ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂതികേ
കടൽച്ചിപ്പിയിൽ മയങ്ങി നിന്നു
മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ
(ആകാശത്താമര)
നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ
നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ
പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു
നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി
ആരു നീ.... ദേവതേ.......
(ആകാശത്താമര)
ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി
ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി
കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി
അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി
ആരു നീ.... ദേവതേ.......
(ആകാശത്താമര)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Aakashathamara pole
Additional Info
ഗാനശാഖ: