തിങ്കളൊരു തങ്കത്താമ്പാളം

തിങ്കളൊരു തങ്കത്താമ്പാളം
യാമമൊരു യമുനാനദിയോളം
കനവിന്റെ പാലക്കൊമ്പത്ത്
അഴകിന്റെ പീലിക്കാവടികൾ
ഇനിയെന്തു വേണം....
നിറങ്ങളേഴും വിരിഞ്ഞുവല്ലോ
നമുക്കുവേണ്ടി ഓ...

താരഹാരം ചാർത്തിനിൽപ്പൂ ശ്യാമരാത്രി
താലവൃന്ദമേന്തീ നീലാമ്പൽ...
അകലെയെങ്ങോ രാക്കുയിൽപ്പാട്ടുണർന്നൂ
മുളങ്കുഴലിൽ മൗനരാഗം പെയ്‌തലിഞ്ഞു
തുളുമ്പുന്നു കാതോടു കാതോരമനുരാഗ-
മന്ത്രങ്ങളായ് നിന്റെ പൊന്നോർമ്മകൾ

(തിങ്കളൊരു)

പടിയ്‌ക്കലോളം നോക്കിനോക്കി കൺ‌ കുഴഞ്ഞൂ
വരുമെന്നു ചൊന്നവൻ വന്നില്ല...
കഥയറിയാതെ തോഴിമാർ കളിപറഞ്ഞു
അഷ്‌ടമംഗല്യം മിഴികളിൽ പൂത്തുലഞ്ഞു
അവനെന്തിനന്നെയാരോരുമറിയാതെ
മൗനത്തിൽ മുത്തിച്ചുവപ്പിച്ചു പോയ്

(തിങ്കളൊരു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkaloru thanka

Additional Info

അനുബന്ധവർത്തമാനം