ചന്ദനമണിവാതിൽ
Music:
Lyricist:
Singer:
Raaga:
Film/album:
ചന്ദനമണിവാതിൽ പാതിചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേ
എന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ)
എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ (2)
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..(ചന്ദനമണിവാതിൽ)
നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ..(2)
മായാവിരലുകൾ തൊട്ടാൽ മലരുന്ന
മാദകമൌനങ്ങൾ നമ്മളല്ലേ....( ചന്ദനമണിവാതിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Chandana Mani vaathil