അകലെയകലെ അളകാപുരിയിൽ

അകലെയകലെ അളകാപുരിയിൽ
അതിസുന്ദരി റാണിയൊരിക്കൽ
കൂട്ടിലിട്ടൊരരയന്നത്തെ പോറ്റി വളർത്തി
റാണി പോറ്റി വളർത്തി
(അകലെയകലെ... )

താമരത്തേൻ നൽകി തങ്കക്കൂട്ടിനുള്ളിൽ
പൂമരച്ചോട്ടിൽ റാണി ഓമനയെ പോറ്റി
പൂവിരിയും കാലത്ത് പൂവൻ കിളി വന്നെത്തി
പാവം തന്നിണയുടെ മുമ്പിൽ തല തല്ലി വീണു
അകലെയകലെ അളകാപുരിയിൽ

ശാപം ഏകീ ഹംസം കാമിനിയാളേ നോക്കി
പാപം ചെയ്ത പൈങ്കിളിയായി ജന്മമെടുത്തീടാൻ
പൈങ്കിളിയായ് തീർന്നപ്പോൾ കൊക്കു മാത്രം മേലോട്ട്
കാണുന്നവർ ചൊല്ലി കണ്ടോ വേഴാമ്പൽ പക്ഷി

അകലെയകലെ അളകാപുരിയിൽ
അതിസുന്ദരി റാണിയൊരിക്കൽ
കൂട്ടിലിട്ടൊരരയന്നത്തെ പോറ്റി വളർത്തി
റാണി പോറ്റി വളർത്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Akaleyakale