എസ് ആർ പുട്ടണ്ണ

S R Puttanna
Date of Birth: 
Friday, 1 December, 1933
സംവിധാനം: 7
തിരക്കഥ: 1

കന്നട ചലച്ചിത്ര സംവിധായകരിൽ പ്രമുഖനായിരുന്ന എസ്.ആർ. പുട്ടണ്ണ എന്ന സുബ്രാവതി രാമസ്വാമി സീതാരാമ ശർമ മൈസൂറിലുള്ള കനഗാൾ ഗ്രാമത്തിലാണ് ജനിച്ചത്. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ പലവിധ കഷ്ടതകൾ സഹിക്കേണ്ടിവന്നു. ഒരു ക്ലീനറായും സെയിൽസ്മാനായും അദ്ധ്യാപകനായും അദ്ദേഹം പണിയെടുത്തു. ഒടുവിൽ ചലച്ചിത്ര സംവിധായകനായ ബി.ആർ. പന്തലുവിന്റെ ഡ്രൈവറും സഹായിയുമായി അദ്ദേഹം ഇതിലൂടെ ചലച്ചിത്രലോകത്തിൽ എത്തിപ്പെട്ടു.

തുടർന്ന് സംവിധാന സഹായിയായി പന്തലുവിനോടൊപ്പം പ്രവർത്തിച്ച പുട്ടണ്ണ 1964 -ൽ സ്കൂൾ മാസ്റ്റർ എന്ന മലയാള സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. തുടർന്ന് കന്നഡ, മലയാളം ഭാഷകളിലായി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ചില തെലുഗു, തമിഴ്, ഹിന്ദി സിനിമകളും പുട്ടണ്ണ സംവിധാനം ചെയ്തിട്ടുണ്ട്. കന്നഡയിലാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും. മലയാളത്തിൽ ചേട്ടത്തിമേയർ നായർ എന്നിവയുൾപ്പെടെ ഏഴ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

1969 —നാഷണൽ ഫിലിം അവാർഡ് (ബസ്റ്റ് തിരക്കഥ) — ഗജ പൂജ/ 1969 — നാഷണൽ ഫിലിം അവാർഡ് (ബെസ്റ്റ് ഫീച്ചർ ഫിലിം കന്നട) — ഗജ പൂജ/1972 — നാഷണൽ ഫിലിം അവാർഡ് (ബെസ്റ്റ് ഫീച്ചർ ഫിലിം കന്നട) — ശരപഞ്ചര എന്നീ ദേശീയ അവാർഡുകളും 1973 — ബെസ്റ്റ് കന്നട സംവിധായകൻ — എടകല്ലു ഗുഡട മേള/1979 — ബെസ്റ്റ് കന്നട സംവിധായകൻ — ധർമ്മസേര/1981 — ബെസ്റ്റ് കന്നട സംവിധായകൻ — രഗനനയാകി എന്നീ ഫിലിം ഫെയർ അവർഡുകളും 1967-68 — ബെസ്റ്റ് രണ്ടാമത്തെ ഫിലിം — ബെല്ലിമോഡ/1969-70 — ബെസ്റ്റ് ഒന്നാമത്തെ ഫിലിം — ഗജപൂജ/1970-71 — ബെസ്റ്റ് ഒന്നാമത്തെ ഫിലിം — ശരപഞ്ചര/1972-73 — ബെസ്റ്റ് രണ്ടാമത്തെ ഫിലിം — നാഗരഹാവു/1975-76 — ബെസ്റ്റ് നാലാമത്തെ ഫിലിം — കഥാ സംഗമ എന്നീ കർണ്ണാടക സംസ്ഥാന അവർഡുകൾക്കും പുട്ടണ്ണ അർഹനായിട്ടുണ്ട്.

1985 ജൂണിൽ എസ് ആർ പുട്ടണ്ണ നിര്യാതനായി.