ഗണപതിയേ തുയിലുണരൂ

ഗണപതിയേ തുയിലുണരൂ പമ്പാ

ഗണപതിയേ തുണയരുളൂ

ആരംഭ വിഘ്നങ്ങൾ അകലാനടിയന്റെ

ആത്മാവിൽ നീ വിളങ്ങൂ

കനിയൂ… അനിശം….

കനിയൂ അനിശം അനുഗ്രഹത്തേൻ ചൊരിയൂ

ചൊരിയൂ…..                                                       (ഗണപതിയേ)



പ്രണവത്സ്വരൂപാ നിൻ സവിധേ വന്നു

പ്രദക്ഷിണം ചെയ്യുന്നൂ പുരുഷാരം (2)

ആശ്രയഹീനം അലയുന്നോർക്കെന്നും

ആധാരം നിൻ പാദപദ്മം, അതിൽ

അവിരാമമെൻ നമസ്കാരം

[ഗം ഗണപതയേ നമോ നമഃ

ഗംഗാധരസുത നമോ നമഃ

പമ്പാ വാസാ പരപവിത്രാ

തുമ്പിമുഖേശ്വര തേ നമഃ]                                      (ഗണപതിയേ)



മദഗജവദനാ മലരവിലടഞങ്ങൾ

പൂജയ്ക്കൊരുക്കുന്നൂ തിരുനടയിൽ

വിനയാമഴലാറ്റി നേർവഴികാട്ടിയെൻ

ദുർവ്വിധി നീയൊടുക്കില്ലേ, നിത്യം

കാരുണ്യപ്പാലൊഴുക്കില്ലേ…

[ഗം ഗണപതയേ നമോ നമഃ

ലംബോദരവര നമോ നമഃ

ശങ്കരനന്ദനാ പാർവതീനന്ദനാ

സുന്ദരകോമളാ തേ നമഃ]                                      (ഗണപതിയേ)



 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ganapathiye thuyilunaru

Additional Info

അനുബന്ധവർത്തമാനം