ജെനീലിയ ഡിസൂസ

Jenelia Desouza

നീൽ ഡിസൂസ, ജാനറ്റ് ഡിസൂസയുടേയും മകളായി മുംബൈയിൽ ജനിച്ചു. അപോസ്റ്റലിക് കാർമൽ ഹൈസ്കൂൾ, മുംബൈ; സെന്റ് ആൻഡ്രൂസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനീലിയയുടെ പ്രാഥമിക വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന് ശേഷം ജനീലിയ ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചു. 

2003 -ൽ Tujhe Meri Kasam എന്ന ഹിന്ദി സിനിമയിലൂടെ ജനീലിയ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ആ വർഷം തന്നെ ഇറങ്ങിയ തമിഴ് ചിത്രം Boys -ലെ നായികയായി. വൻ വിജയമായ "ബോയ്സ്" ജെനീലിയയുടെ  അഭിനയജീവിതത്തിൽ വഴിത്തിരിവായി. അതിനോടൊപ്പം തന്നെ Sathyam എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നിരവധി തമിഴ്, തെലുഗു സിനിമകളിൽ ജെനീലിയ നായികയായി. കൂടാതെ ഹിന്ദി, കന്നഡ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2010 -ൽ പൃത്ഥിരാജ് നായകനായ ഉറുമി എന്ന സിനിമയിൽ നായികയായി മലയാള സിനിമയിലും ജെനീലിയ തന്റെ സാന്നിധ്യമറിയിച്ചു. ജെനീലിയ നായികയായ ചലഞ്ച് - ഡബ്ബിംഗ്ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് എന്നീ തെലുഗു ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റ ചിത്രങ്ങളായി റിലീസ് ചെയ്തിരുന്നു. Bommarillu) എന്ന തെലുഗു ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ജെനീലിയക്ക് ലഭിച്ചിട്ടുണ്ട്.

2012 -ൽ അഭിനേതാവായ രിതേഷ് ദേശ്‌മുഖിനെ ജെനീലിയ വിവാഹം ചെയ്തു. അവർക്ക് രണ്ടു മക്കൾ റിയാൻ, റാഹിൽ.