മഴവിൽച്ചാറിൽ എഴുതും
Music:
Lyricist:
Singer:
Film/album:
മഴവിൽച്ചാറിൽ എഴുതും ഗാനമേ
അനുഭൂതി തൻ മഞ്ചലിൽ ഓർമ്മകൾ പുൽകി വാ
എന്നും മാറോടണയ്ക്കാൻ എന്നും മാറോടണയ്ക്കാൻ
(മഴവിൽച്ചാറിൽ..)
നിൻ നേർത്ത മൗനം എന്നിൽ തീർത്ത സ്വപ്നം
എന്തൊരുന്മാദമായിരുന്നു (2)
എന്തൊരു മോഹം എന്തൊരു ദാഹം (2)
എന്തൊരാവേശമായിരുന്നു
എന്നും മാറോടണയ്ക്കാൻ എന്നും മാറോടണയ്ക്കാൻ
(മഴവിൽച്ചാറിൽ..)
ആത്മാവിലേതോ ആനന്ദരാഗം
ആയിരം ഭാവം അനുരാഗം (2)
ജന്മാന്തരങ്ങൾ നമ്മുടെ മുന്നിൽ
കുമ്പിട്ടു നില്പൂ അനുനിമിഷം (2)
എന്നും മാറോടണയ്ക്കാൻ എന്നും മാറോടണയ്ക്കാൻ
(മഴവിൽച്ചാറിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhavilcharil ezhuthum
Additional Info
Year:
1986
ഗാനശാഖ: