രാത്രി മുഴുവന്‍ മഴയായിരുന്നു - M

രാത്രി മുഴുവന്‍ മഴയായിരുന്നു
മനസ്സു നിറയെ കുളിരായിരുന്നു
മൌനമേ, മൌനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു
(ആ രാത്രി മുഴുവന്‍ .... )

പുഴയിലേതോ കേവുവള്ളം
പുലരി തേടുകയായിരുന്നു
ആ.. ആ..
തൂവല്‍ നനയാതൊന്നുറങ്ങാന്‍ (2‍)
കിളികള്‍ അലയുകയായിരുന്നു
കൂടു തിരയുകയായിരുന്നു
(ആ രാത്രി മുഴുവന്‍... )

മലയിലെങ്ങോ മയിലിനങ്ങള്‍
മദന ലീലയിലായിരുന്നു
ആ.. ആ...
നഖശിഖാന്തം ഞങ്ങള്‍ രണ്ടും (2)
നിധികള്‍ പരതുകയായിരുന്നു
ലഹരി നുണയുകയായിരുന്നു.
(ആ രാത്രി മുഴുവന്‍ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathri muzhuvan - M

Additional Info

അനുബന്ധവർത്തമാനം