ഝിം ഝിം ഝിം കൊലുസ്സുകളിളകി

ഝിം ഝിം ഝിം കൊലുസ്സുകളിളകി

ധും ധും ധും ധ്വനിരസമൊഴുകി

രാവിൻ വേദിയിൽ

താളത്തിൽ രതിലയനടനം

മേളത്തിൽ മദഭര ചലനം മായാമോഹനം

ആ ഉന്മാദം നിൻ കണ്ണിൽ

ഓ ശൃംഗാരം ചെംചുണ്ടിൽ

ഒരതിശയ ലീലാംഗനയോ

ആ ഉന്മാദം നിൻ കണ്ണിൽ

ഓ ശൃംഗാരം ചെംചുണ്ടിൽ

ഒരനുഭവ മാരോത്സവമോ

(ഝിം ഝിം ഝിം ...)





ആരംഭച്ചേലൊത്ത മൊഞ്ചത്തിയാണീ

താരമ്പൻ ലാളിക്കും തമ്പുരാട്ടി

മാലാഖമാരുടെ മാലാഖയാണീ

യാമിനി കാമിനീ കന്നിപ്പൂങ്കണ്ണി

ഓ മഞ്ചം മഞ്ചം പൂമഞ്ചം

നെഞ്ചിൽ തഞ്ചും രോമാഞ്ചം (2)

അഞ്ചമ്പൻ പാരഞ്ചും കേളീ മഞ്ചം തീർക്കും പൂമഞ്ചം

(ഝിം ഝിം ഝിം ...)



മാനൊത്ത പെണ്ണേ നിൻ മീനൊത്ത കണ്ണിൽ

നാണത്തിൽ പൂവല്ല്രേ അല്ലിറാണീ

നീലിച്ച മേഘം നിൻ കൂന്തലിനുള്ളിൽ

മേളിപ്പൂ  ലാളിപ്പൂ തെയ്യം താതെയ്യം

ഓ മഞ്ചം മഞ്ചം പൂമഞ്ചം

നെഞ്ചിൽ തഞ്ചും രോമാഞ്ചം (2)

അഞ്ചമ്പൻ പാരഞ്ചും കേളീ മഞ്ചം തീർക്കും പൂമഞ്ചം

(ഝിം ഝിം ഝിം ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Jhim jhim jhim kolussukal