മുറുക്കാതെ മണിച്ചുണ്ടു
തകിട തകതിമി തകിട തകതിമി
പകിട പന്ത്രണ്ടേ
മുറുക്കാതെ മണിച്ചുണ്ടു ചുവന്ന തത്തേ
ചുണ്ടു ചുമന്ന തത്തേ
തത്തേ വടക്കിനിത്തിണ്ണമേലിരുന്നാട്ടെ
തിണ്ണമേലിരുന്നാട്ടെ
തത്തേ വടക്കൂന്നോ വരുന്നൂ നീ
വയനാടൻ കാട്ടീന്നോ
വടക്കൻ പാട്ടറിയാമോ
തത്തേ വടക്കൻ പാട്ടറിയാമോ തത്തേ
(മുറുക്കാതെ...)
തകിട തകതിമി തകിട തകതിമി
പകിട പന്ത്രണ്ടേ
കുടിക്കാൻ തെങ്ങിളനീരോ
കൊറിയ്ക്കാൻ പൊൻമണി നെല്ലോ
മുറുക്കാൻ തളിർവെറ്റിലയോ നിനക്കു വേണ്ടൂ (2)
പഴയപുത്തരിയങ്ക ലഹരിയുള്ളൊരു പാട്ടിൻ
പനങ്കള്ളു പകരം വേണം തത്തേ
പനം കള്ളു പകരം വേണം തത്തേ
തകിട തകതിമി തകിട തകതിമി
പകിട പന്ത്രണ്ടേ
അരക്കെട്ടിലുറുമി ചുറ്റി അരത്ത പട്ടുടുത്തെത്തും
മിടുക്കിയാമുണ്ണിയാർച്ചയെ അറിയാമോ (2)
മുടിച്ചാർത്തിൻ കാമുകനെ
ഒളിപ്പിച്ച പെൺകിടാവിൻ കഥ പാടും പാട്ടറിയാമോ
തത്തേ കഥ പാടും പാട്ടറിയാമോ തത്തേ
തകിട തകതിമി തകിട തകതിമി
പകിട പന്ത്രണ്ടേ
(മുറുക്കാതെ...)