പൂക്കളും പുടവയും

 

പൂക്കളും പൂക്കളും പുടവയും പൂത്താലി മാലയുമായ്
 ഭൂമിദേവിയ്ക്ക് പൂക്കളും
പൂക്കളും പുടവയും പൂത്താലി മാലയുമായ് ( 2)
തേരിറങ്ങി വരും സ്വയംവര കാമുകന്‍ ആരോ(2)
പൂക്കളും....പൂക്കളും പുടവയും പൂത്താലി മാലയുമായ്

ഉദയശ്രീകുങ്കുമം കവിള്‍ത്തടത്തില്‍
ഹൃദയശ്രീരാഗം നിന്‍ കിളിക്കൊഞ്ചലില്‍ (2)
നിത്യ നവവധു
നിത്യ നവവധു നിനക്കെന്നും പതിനേഴിന്‍ അഴക്
നിന്‍ ചാരുപുളകം പോല്‍ വിടര്‍ന്നും സൂര്യകാന്തികള്‍
(പൂക്കളും പൂക്കളും …....)

നളിനങ്ങള്‍ കൈകൂപ്പും കഴലിണയില്‍
നവസര്‍ഗ്ഗ പുളകത്തിന്‍ ചിലമ്പൊലികള്‍ (2)
നിന്‍റെ വഴികളില്‍
നിന്റെ വഴികളില്‍ മലര്‍ കന്യകള്‍
മധുപാത്രം ഏന്തും പൊന്‍ചാമരങ്ങള്‍
വീശി നില്‍പ്പു ചമ്പകാംഗികള്‍(പൂക്കളും പൂക്കളും …....)

-------------------------------------------------------------------------

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkalum Pudavayum

Additional Info

അനുബന്ധവർത്തമാനം