ഏതോ കിനാവിൽ
ഏതോ കിനാവിൽ ഏകാന്തരാവിൽ (2)
ചേതോഹരീ നീ എൻ ദാഹമായി (ഏതോ/...)
നീയാം നിലാവിൽ അലിയും ശില ഞാൻ
നിൻ ജീവനിൽ കുളുർനീരായി കുളിരായ് (2)
ആരോ നിറയ്ക്കും മധുപാത്രമായ് ഞാൻ
അണഞ്ഞൂ നീയെന്നിൽ നിറഞ്ഞൂ നീയെന്നിൽ (ഏതോ...)
മാമ്പൂ വിരിഞ്ഞു മലർമാസക്കിളിയേ
നിൻ കുമ്പിളിൽ കതിർമണിയോ പതിരോ (2)
മാനം കരിഞ്ഞൂ കനൽ തൂവും മണ്ണിൽ
മരുപ്പച്ച പോലെൻ മനസ്സിൽ തളിർത്തു (ഏതോ....)
-------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho kinavil