എ എൽ ശ്രീനിവാസൻ
1923 നവംബർ 23 -ന് തമിഴ്‌നാട്ടിൽ ജനിച്ചു. തമിഴ് സിനിമാമേഖലയിൽ ഒരു സിനിമ വിതരണക്കാരന്റെ പ്രതിനിധിയായിട്ടാണ് എ എൽ.ശ്രീനിവാസൻ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് എൻ എസ്.കൃഷ്ണൻ, റ്റി ആർ. മഹാലിംഗം എന്നിവരോട് ചേർന്ന് ഒരു ചലച്ചിത്ര വിതരണക്കമ്പനി ആരംഭിച്ചു. അവർ വിതരണത്തിനെടുത്ത സിനിമകളിൽ Velakkari എന്ന സിനിമ വലിയ സാമ്പത്തിക വിജയം നേടി. അതിൽ നിന്നും കിട്ടിയ ലാഭം ഉപയോഗിച്ച് ഒരു സിനിമ നിർമ്മാണ കമ്പനി ആരംഭിച്ച ശ്രീനിവാസൻ 1952 -ൽ Panam എന്ന തമിഴ് സിനിമ നിർമ്മിച്ചുകൊണ്ട് നിർമ്മാതാവായി.
1969 -ൽ പഠിച്ച കള്ളൻ എന്ന സിനിമ നിർമ്മിച്ചു കൊണ്ട് ശ്രീനിവാസൻ മലയാള സിനിമാ നിർമ്മാണ രംഗത്ത് തുടക്കമിട്ടു. തുടർന്ന് വിവാഹിത ഉൾപ്പെടെ നാല് സിനിമകൾ കൂടി മലയാളത്തിൽ നിർമ്മിച്ചു. തമിഴ്, മലയാളം, തെലുഗു, കന്നഡ ഭാഷകളിലായി നാല്പതോളം സിനിമകൾ ശ്രീനിവാസൻ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹം നിർമ്മിച്ച സിനിമകൾ കൂടുതലും തമിഴിലായിരുന്നു.
1977 ജൂലൈ 30 -ന് എ എൽ. ശ്രീനിവാസൻ അന്തരിച്ചു. ഭാര്യ അഴഗമ്മൈ ആച്ചി. മക്കൾ കണ്ണപ്പൻ, വിശാലാക്ഷി.

