പ്രകൃതി യൗവനപുഷ്പങ്ങളിൽ
പ്രകൃതി യൗവനപുഷ്പങ്ങളിൽ
ഒഴുകും പരിമള കസ്തൂരി
അനുഭവസുന്ദര സായന്തനം
അനുഭൂതികളുടെ ആലിംഗനം
സുഖദം നിറകുടമമൃതു തുളുമ്പി
നുകരൂ നിശയുടെ ശലഭങ്ങളേ (2)
(പ്രകൃതി..)
ഏതു നികുഞ്ജം തേടിവരുന്നു
പേടമാനേ നീ
ആരുടെയമ്പേറ്റോടി വരുന്നു
ആർദ്രമനോഹരീ നീ
കദളിവനിയിൽ പ്രിയമണിയറയിൽ
അഭയം തേടുക നീ
അരുതേ അരുതേ
ആശ്രമവനിയിലെ ഇളമാനിണയെ ശരമെയ്യരുതേ
(പ്രകൃതി..)
സ്നേഹമരന്ദം തേടി നടക്കും പാവം പൈങ്കിളി നീ
ആരുടെ വലയിൽ വീണു പിടഞ്ഞു രാഗമരാളിക നീ
എരിതീക്കനലിൽ ചിറകെരിയുമ്പോൾ
എവിടെ ഒളിക്കുമോ നീ
കാമലേ ഓ ലോട്ട് ഒഫ് ലൗവ്
അസുലഭ നിർവൃതി നുകർന്നു പറന്നു പോം
പ്രിയരേ പ്രിയരേ
(പ്രകൃതി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prakruthi yauvanapushpangalil
Additional Info
ഗാനശാഖ: