മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ

മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ
മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ
ഉണ്ണാൻ വാ ഉറങ്ങാൻ വാ
ഊഞ്ഞാലാടാൻ വാ
(മണിച്ചിക്കാറ്റേ...)

ഇരുന്നുണ്ണാൻ തളികയുണ്ടോ
ഉണ്ടല്ലോ പൊൻതളിക
ഇട്ടിരിക്കാൻ പലകയുണ്ടോ
ഉണ്ടല്ലോ പൊൻപലക
പമ്പയിലെ മീനൊണ്ട്
പുളിശ്ശേരിക്കറിയൊണ്ട്
പുഞ്ചയരിച്ചോറൊണ്ട് -ഉണ്ണാൻ
പുഞ്ചയരിച്ചോറൊണ്ട്
(മണിച്ചിക്കാറ്റേ...)

കിടന്നൊറങ്ങാൻ മെത്തയൊണ്ടോ
ഒണ്ടല്ലോ പൂമെത്ത
തുകിലൊണർത്താൻ കിളികളൊണ്ടോ
ഒണ്ടല്ലോ കുയിലമ്മ
നീരാറ്റാൻ പൊഴയൊണ്ട്
പുഴക്കടവിൽ പൂവൊണ്ട്
പൂ നുള്ളാൻ ഞാനൊണ്ട് -കൂടെ
പൂ നുള്ളാൻ ഞാനൊണ്ട് 

മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ
മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ
ഉണ്ണാൻ വാ ഉറങ്ങാൻ വാ
ഊഞ്ഞാലാടാൻ വാ
മണിച്ചിക്കാറ്റേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manichikkaatte

Additional Info

അനുബന്ധവർത്തമാനം