താലിക്കുരുത്തോല പീലിക്കുരുത്തോല
താലിക്കുരുത്തോല പീലിക്കുരുത്തോല
താഴ്വരത്തെങ്ങിലെ പൊന്നോല
പൊന്നോല വെട്ടി പൂപ്പന്തു കെട്ടി
പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു പന്തുകളിക്കാരാ
പന്തുവേണോ ഒരു പന്തുവേണോ
(താലിക്കുരുത്തോല..)
ഈ മയിലാടുംകുന്നു മറന്നേ പോയോ
അന്നു കിള്ളിയംകാട്ടിലൊളിച്ചു കളിച്ചതും
കളിവീടു വെച്ചതും കറിവെച്ചുണ്ടതും മറന്നുപോയോ
വന്നെങ്കില്‍ ഒന്നു വന്നെങ്കില്‍ ഈ
വളയിട്ട കൈകളില്‍ വാരിയെടുത്തു
വെച്ചൂഞ്ഞാലാട്ടും ഞാന്‍
(താലിക്കുരുത്തോല...)
ഈ മണിമലയാറു മറന്നേപോയോ
അന്നു കളിവള്ളങ്ങള്‍ തുഴഞ്ഞു നടന്നതും
വലവീശിനിന്നതും പുഴമീന്‍ പിടിച്ചതും
മറന്നുപോയോ
കണ്ടെങ്കില്‍ ഒന്നു കണ്ടെങ്കില്‍ ഈ
കരളിലെ ചൂണ്ടയില്‍ കൊത്തിയെടുത്തും
കൊണ്ടോടിയൊളിക്കും ഞാന്‍
(താലിക്കുരുത്തോല..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaalikkuruthola
Additional Info
ഗാനശാഖ: