ജ്യോതിക

Jyothika
Date of Birth: 
Wednesday, 18 October, 1978
തമിഴ് നടി

ചന്ദർ സദന(പഞ്ചാബി ഹിന്ദു)യുടേയും സീമ(മറാത്തി മുസ്ലീം)യുടേയും മകളായി മുംബൈയിൽ ജനിച്ചു. ജ്യോതിക മുംബൈ മിഥിബായ് കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. 1998 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത Doli Saja Ke Rakhna എന്ന സിനിമയിൽ നായികയായാണ് ജ്യോതിക സിനിമാഭിനയരംഗത്ത് അരങ്ങേറുന്നത്.

1999 -ൽ Vaalee എന്ന സിനിമയിൽ അജിത്തിന്റെ നായികയായി ജ്യോതിക തമിഴ് സിനിമയിലേയ്ക്ക് ചുവടു വെച്ചു. വാലിയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡിന് അവർ അർഹയായി. തുടർന്ന് Kushi, Poovellam Un Vaasam, Dhool, Perazhagan, Chandramukhi... എന്നിവയുൾപ്പെടെ വലിയ വിജയങ്ങളായ നിരവധി തമിഴ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. പ്രധാനമായും തമിഴ് സിനിമകളിലാണ് ജ്യോതിക അഭിനയിച്ചിരുന്നത് എങ്കിലും ഹിന്ദി, തെലുഗു, മലയാളം, കന്നഡ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.

2000 -ത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് എന്ന സിനിമയിലൂടെയാണ് ജ്യോതിക ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. അതിന് ശേഷം 2009 -ൽ സീതാ കല്യാണം എന്ന ചിത്രത്തിലും 2023 -ൽ കാതൽ - ദി കോർ എന്ന ചിത്രത്തിലും അഭിനയിച്ചു. നാല് പ്രാവശ്യം മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ജ്യോതികയ്ക്ക് ലഭിച്ചിട്ടുണ്ട്

പ്രശസ്ത തമിഴ് നടൻ സൂര്യയെ ആണ് ജ്യോതിക വിവാഹം ചെയ്തിരിക്കുന്നത്. അവർക്ക് രണ്ട് മക്കൾ ദിയ, ദേവ്.