ശിവപദം തൊഴുതു വാ

ശിവ പദം തൊഴുതു വാ തൃക്കാർത്തികേ (2)
സന്ധ്യാ ഹൃദയമായ് തെളിഞ്ഞു വാ
അമ്പിനോടമ്പിളി നെറ്റിയിൽ മംഗള
കുങ്കുമതിലകമണിഞ്ഞു

നീയെൻ ജീവനായ് തെളിഞ്ഞു വാ
കാണും കവിതയായ് തുളുമ്പി വാ
മാനത്ത് താമര തളികകൾ നിരത്തീ...
മന്ത്ര മംഗല്യം ചാർത്തും തൃക്കാർത്തികേ (2)
കാഞ്ചന ദീപങ്ങൾ കൈ തൊഴും നേരം
കന്യമാർ സ്വരാഞ്ജലി പാടുകയായ്
(ശിവപദം..)

മേനകാ നന്ദിനീ പാർവതീ ശിവദേ...
നീ രുദ്ര മിഴികൾക്ക് തൃക്കാർത്തികാ (2)
ഭദ്രനാമീശ്വരൻ പുണരുന്ന നേരം
അഗ്നി സാക്ഷിണീ നീ അനശ്വരയാം
( ശിവപദം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreepadam

Additional Info

അനുബന്ധവർത്തമാനം