സോനാ സോനാ ഈ റോസാപ്പൂക്കൾ

സോനാ സോനാ ഈ റോസാപ്പൂക്കൾ ലവ്വിൻ സമ്മാനം
സോനാ സോനാ ഈ ഏപ്രിൽ മാസം പൂക്കും പൂമാസം
ഞാൻ സൂപ്പർ സോണിക് ജെറ്റിൻ നാദം
ഈ സൂപ്പർ ഹിറ്റിൻ ടിക് ടിക് താളം ഹേ ഹേയ്
(സോനാ സോനാ...)

ഈ നഗരത്തിൻ മേലെ കാറ്റിൽ പൊഴിയും മാമഴയിൽ
ഈ പ്രണയത്തിൻ തൂവൽ ചാറ്റിൽ നനയും മാളികയിൽ
ബൈ ബൈ പറക്കും രാവിൻ കിസ് കിസ്
ബട്ടർ ഫ്ലൈസിൻ നനുത്ത പൂഞ്ചിറകു പോലെ
(സോനാ സോനാ...)

ഈ ശിശിരത്തിൻ കാവൽക്കൂട്ടിൽ കുറുകും പ്രാവുകളെ
ഈ തുടുമഞ്ഞിൻ കാവൽക്കാരായ് തുടുക്കും സന്ധ്യകളേ
സ്വീറ്റ് സ്വീറ്റ് ആ മനസ്സിനുള്ളിൽ സെക്സ്
കാതൽ കൺകൾ തുടിക്കും താരകളേ പോലെ
(സോനാ സോനാ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sona Sona Ee Rosaappookkal

Additional Info

അനുബന്ധവർത്തമാനം