തകിലു തിമില തബല ബാൻഡ്
സുൻ സുനാ സുൻ സുനാ സുൻ സുനാ രിസാ രിസെ (3)
തകിലു തിമില തബല ബാൻഡ്
കുറുമ്പനാന തൻ കുറുകുഴൽ വിളി
കുണുങ്ങി കുണുങ്ങി പറക്കും കുരുവി
കുരുന്നു ചെക്കന്റെ കുളമ്പടിച്ചിരി
ചിലമ്പുമണികൾ കുടഞ്ഞ കുങ്കുമ-
ച്ചിമിഴു ചിപ്പിയിൽ തെളിഞ്ഞ മഞ്ഞളും
മഴവിൽ പുടവ കസവും മംഗല കൊലുസൂം കെട്ടിയ പുലരിപ്പെണ്ണിനു കല്യാണം
(തകിലു...)
രാക്കടമ്പിലെ പൂംപറവകൾ രാധയെ കാണാൻ
കരിമഷി കൺനിലാവുമായ് കാത്തു നില്പൂ
പാൽക്കുടത്തിലെ തേൻ നുരയുന്ന ചിഞ്ചിലം കൊഞ്ചാൻ
മനസ്സിലെ മായക്കണ്ണനായി ഓടിവായോ
ചന്ദനത്തിരിയായ് ഇവളൊരു ചെമ്പകത്തളിരായ്
മഴവിൽ പുടവ കസവും മംഗല കൊലുസൂം കെട്ടിയ
പുലരിപ്പെണ്ണിനു കല്യാണം
കല്യാണം...
(തകിലു...)
കാർകുയിലിനെപ്പോൽ കുറുകുന്ന കാവതിക്കാക്കേ
നിനക്കെന്റെ മംഗളങ്ങൾ നേർന്നു പാടാം
ചേമ്പിലത്തളിരിൽ തുളുമ്പുന്ന ചിത്തിരക്കാറ്റേ
നിനക്കെന്റെ മുല്ലവള്ളിമേൽ ഊയലാടാം
പൂത്തൊരുങ്ങടീ നീ പുതിയൊരു പുഞ്ചിരിക്കുടമായ് (2)
മഴവിൽ പുടവ കസവും മംഗല കൊലുസൂം കെട്ടിയ
പുലരിപ്പെണ്ണിനു കല്യാണം
(തകിലു...)