പറന്നു പറന്നു പാറും
Singer:
Film/album:
പറന്നു പറന്നു പാറും വസന്ത പതംഗമായ് ഞാൻ
ഇനിയും പറയൂ യമുനേ
ഹൃദയം കവരും യമുനേ
തുളുമ്പുന്നു ഞാനാ ഇളമുളംതണ്ടിൽ
മണിച്ചുണ്ടു ചേർക്കാനെന്റെ
മായക്കണ്ണൻ ഇന്നും വന്നീലാ
വന്നീലാ
(പറന്നു പറന്നു..)
കനവൊരു ജലകന്യകയായ് വനകാളിന്ദീ നദി തേടും
യാമങ്ങൾ താനം പാടും കായാമ്പൂ മെയ് തേടും (2)
ഹരിരാഗ തൂവൽത്തുമ്പായ് മാറിൽ ചേർന്നില്ലാ
തുടുത്തു പാടും മിനുത്ത ചുണ്ടിൽ
അവൻ ഒരു കാറ്റിൻ ഈറൻ വിരലാൽ മെല്ലെ തൊട്ടില്ലാ
പരിഭവമുരുകും വചനവുമായ് കണ്ണാ നിൻ കാലടി തേടും മീരാഹൃദയം ഞാൻ
(പറന്നു പറന്നു..)
ജന്മങ്ങൾ പോയാലും ഒരു മൗനത്തിൻ ഉറുമാലിൽ
നക്ഷത്രപ്പൂക്കൾ തുന്നി കണി കാണാനായ് നീട്ടും (2)
വെയിലാളി തിരമാലകളിൽ വേനൽശലഭം പോലെ
എൻ മൗനം നിന്നെ മാത്രം എന്നും ധ്യാനിക്കുന്നു (2)
(പറന്നു പറന്നു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parannu parannu paarum
Additional Info
ഗാനശാഖ: