മലയാളത്തിൽ പെണ്ണില്ലാഞ്ഞു

മലയാളത്തിൽ പെണ്ണില്ലാഞ്ഞു
മറുദേശത്തും പെണ്ണില്ലാഞ്ഞു
ബഹറിന്റെ അക്കരെ നിന്നൊരു
മണവാട്ടി പെൺകൊടി വന്നേ
പെൺകൊടി വന്നേ 

മണവാട്ടിപ്പെണ്ണിനിണങ്ങിയ
മാപ്പിളയെ കിട്ടാഞ്ഞിട്ട്
ജന്നത്തിൽ നിന്നും നല്ലൊരു
പുന്നാരമാരൻ വന്നേ മാരൻ വന്നേ 

മേലാകെ പൊന്നണിയിക്കാൻ
ഭൂലോകത്തിൽ പൊന്നില്ലാഞ്ഞ്
അമ്പിളിതൻ നാട്ടിൽ ചെന്നു
പൊൻ പവനും വാങ്ങിയുരുക്കി
പൊൻ പവനും വാങ്ങിയുരുക്കി 
(മലയാളത്തിൽ... )

മാൻ കണ്ണിൽ മയ്യെഴുതിക്കാൻ
മന്നിതിലെ മഷി പോരാഞ്ഞ്
നക്ഷത്രച്ചെപ്പിൽ നിന്നും
നാലു തോണ്ടു മയ്യും വാങ്ങി 
നാലു തോണ്ടു മയ്യും വാങ്ങി 
(മലയാളത്തിൽ... )

കാലിലിടും മൈലാഞ്ചിക്ക്
ചേലിത്തിരി പോരാഞ്ഞിട്ട്
മൂവന്തിച്ചോപ്പിൽ നിന്നൊരു
മുന്നാഴിച്ചാറും വാങ്ങി 
മുന്നാഴിച്ചാറും വാങ്ങി 

മാലയ്ക്ക് നിറമില്ലാഞ്ഞ്
മഴവില്ലൊരു മാല തന്നു
മുത്തിനു ഘനമില്ലാഞ്ഞു
മുല്ലക്കൊടി മുത്തും തന്നു
മുല്ലക്കൊടി മുത്തും തന്നു

മലയാളത്തിൽ പെണ്ണില്ലാഞ്ഞു
മറുദേശത്തും പെണ്ണില്ലാഞ്ഞു
ബഹറിന്റെ അക്കരെ നിന്നൊരു
മണവാട്ടി പെൺകൊടി വന്നേ
പെൺകൊടി വന്നേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayalathil pennillaanju

Additional Info

അനുബന്ധവർത്തമാനം