മുണ്ടകപ്പാടത്തെ
മുണ്ടകപ്പാടത്തെ നാദൻ കുഞ്ഞേ
മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും
കട്ടയുടയുമ്പോൾ എവിടിരിക്കും
അച്ഛൻ മടിമേലിരിക്കും ഞാൻ
അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും
അമ്മ മടിമേലിരുന്നുറങ്ങും
അമ്മ മരിക്കുമ്പോൾ എവിടിരിക്കും
കൊച്ചാങ്ങള മടിമേലിരുന്നുറങ്ങും
കൊച്ചാങ്ങള മരിക്കുമ്പോൾ എവിടിരിക്കും
എന്റെ വിധി പോലെ ഞാൻ കഴിയും
എന്റെ വിധി പോലെ ഞാൻ കഴിയും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mundakappadathe
Additional Info
Lyrics Genre:
ഗാനശാഖ: