ഓടിയോടി വന്നേ
ഓടിയോടിയോടി വന്നേ ഒന്നാമന്‍ തിര വന്നേ
താളത്തില്‍ ചോട് വെക്കെടി തത്തമ്മ തോണി
(ഓടിയോടിയോടി....)
നീലക്കടല്‍ നീന്തി നീന്തി രണ്ടാമന്‍ തിരവന്നേ
ഓളക്കുത്തില്‍ ഓടിക്കേറെടി തത്തമ്മത്തോണി
(ഓടിയോടിയോടി......)
കനകമണികക്ക കൊയ്യാറായപ്പോള്‍
കതിരുകാണാക്കിളി എങ്ങു പോയി (2 )
താനാരോ തന്നാരോ പൊന്നേ താനാരോ തന്നാരോ
കടലിന്നക്കരെ കാണാക്കുളങ്ങരെ
കാണാത്ത നാടുകള്‍ കാണാന്‍ പോയി (2)
മാനത്ത് മുകില്‍ വല മുടിയാട്ടം ചീഞ്ഞപ്പോള്‍ (2)
കടലിന്നക്കരെ കാണാത്ത നാട്ടിലെ
കരിക്കൊടി വള്‍വില്ലി കാണാന്‍ പോമയി
(ഓടിയോടിയോടി.....)
മണിമലപ്പള്ളീല് പുത്തന്‍ പെരുന്നാള്
മത്താപ്പ് കത്തിക്കാന്‍ ആരുണ്ട് (2 )
താനാരോ തന്നാരോ പൊന്നേ താനാരോ തന്നാരോ
ഹാ മുല്ലക്കല്‍ തേവിക്ക് മൂന്നാം ചിറപ്പാണ്
പുന്നെല്ല് കുത്തുവാന്‍ ആരുണ്ട് (2)
താനാരോ തന്നാരോ പൊന്നേ താനാരോ തന്നാരോ
കാലത്തേ കടവത്ത് നീരാട്ട് കഴിയുമ്പോള്‍ (2)
തങ്കക്കുടം വെച്ച് താലപ്പൊലി വെച്ച്
വന്നോര്‍ക്കും പോണോര്‍ക്കും തിരുട്ടുണ്ട്
(ഓടിയോടിയോടി......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Odiyodi Vanne
Additional Info
Year:
1994
ഗാനശാഖ: