വസന്തോത്സവം തുടങ്ങീ
വസന്തോത്സവം തുടങ്ങി സ്മൃതി
മധുപാത്രങ്ങൾ തുളുമ്പി
പ്രണയം നിറയും ഹൃദയം വീണ്ടും
മധുരാനന്ദം ചൂടി
പുഷ്പിണിലതകൾ ലജ്ജാശീലകൾ
തല്പമൊരുക്കും പൂങ്കാവിൽ
മുഗ്ദ്ധലതാംഗികൾ സ്നിഗ് ധാംഗുലിയായ്
ചിത്രം വരയ്ക്കുന്ന കാലം
കാലം പൂക്കാലം പൂത്താലം നീട്ടുകയായ്
കിളിജാലം ആലോലം
പൊന്നൂഞ്ഞാലാട്ടുകയായ്
തേന്മഴ മഴയായ് തെന്നലലയായ്
തളിരൊലിയിലയായ്
മന്ദം മന്ദം മൂളും മധുകര
വൃന്ദം കാതിൽ അമൃതം ചൊരിയാൻ
വാ നീയരികിൽ വാ നീ
മലർമിഴി മദിച്ചു മദിച്ചു തുടിക്കാം
തുടിച്ചു തുടിച്ചു ലയിക്കാം
(വസന്തോത്സവ,മ്)
രുദ്രവിപഞ്ചിയിൽ സപ്തസ്വരങ്ങൾ
മുദ്ര വിടർത്തും ഗാനത്തിൽ
ചിത്ത മണ്ഡപത്തിൽ അപ്സരകന്യക പോൽ
നൃത്തം നടത്തുന്നു മോഹം
മോഹം എൻ മോഹം നിൻ മോഹം തേടുകയായ്
അമ്പിളിമലരായ് മലരിതളായ്
ഇണയുടെ ഇണയായ്
മഞ്ചം തന്നിൽ പൂകാം സുമസമ
നെഞ്ചം തമ്മിൽ ചേർക്കാം മധുമതി
വാ നീ കളമൊഴി ഞാൻ നിൻ തിരുവുടൽ
പുണർന്നു പുണർന്നു മയങ്ങാം
നുകർന്നു നുകർന്നു ലയിക്കാം
(വസന്തോത്സവം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vasanthothsavam Thudangee
Additional Info
ഗാനശാഖ: