തീ കായും തെമ്മാടിക്കാറ്റേ

തീ കായും താന്തോന്നിക്കാറ്റേ
ശിങ്കാരി തെമ്മാടിത്തെങ്കാറ്റേ (2)
കുളിരുന്നു രാവിൽ വിറ കൊള്ളും ചുണ്ടിൽ
തേടുമീ പാടുമീ സരിഗമ പധനിസ
(തീ കായും...)

ഭാവി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായ് നീ വാ വാ
പാലപ്പൂവല്ല പാഴ് മുള ഈ ഞാൻ
പാതിനിലാവിൽ പോലും
ഞാൻ തേടും ഓടപൂന്തണ്ടാവാണു നീ
രാവിന്നും ഈറൻ തണ്ടാണു എൻ മനം
പാടാമോ  പാടാനോ സനിധപ മ ഗ രീ സാ

മഞ്ഞല മേയും കുന്നിനു കീഴെ ചന്ദനമല്ലോ നീ
നിന്നിൽ ഇഴന്നെൻ ചുംബനരാഗം നൊമ്പരമായ് വാ ഞാനും
ഈ രാവിൽ നീലമഞ്ചൽ എൻ ഓമലേ
ഈ നേരം കേളീലോലം സീൽക്കാരങ്ങൾ
ആ തെയ്യം ഈതെയ്യം തിത്തിത്താര തിത്തിത്തിത്തെയ്
(തീ കായും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thee kaayum themmadi kaatte

Additional Info

അനുബന്ധവർത്തമാനം