താളമിളകും കൊലുസ്സിൻ
Music:
Lyricist:
Singer:
Film/album:
താളമിളകും കൊലുസ്സിന്‍ പുഞ്ചിരിപ്പിറാവുകള്‍
വെണ്‍ചിറകുകള്‍ വീശി മെല്ലെ
പാറിടുന്നിതാ
കിനാവില്‍ നീന്തിടുന്നിതാ
കിനാവില്‍ നീന്തിടുന്നിതാ (താളമിളകും)
നീലമേഘങ്ങളാകും നീര്‍ക്കുടകള്‍ ചൂടി നീങ്ങും
മാനമാം കുഞ്ഞുപെങ്ങള്‍ കാണും വസന്തോല്‍സവങ്ങള്‍
കിങ്ങിണി തുള്ളുമൊരിമ്മിണി വനികള്‍ (2)
ആയിരങ്ങള്‍ ...ആയിരങ്ങള്‍ക്കു മുന്നിൽ
ഈ നടനപ്പാട്ടിലൂടെ
നൂറുനൂറു തേന്‍ കുടങ്ങള്‍ പങ്കിടുന്നിതാ
വിരുന്നായ് പങ്കിടുന്നിതാ ( (താളമിളകും)
ജാലകങ്ങള്‍ക്കു മുന്നില്‍ തൂമിഴികള്‍ പൂത്തുലഞ്ഞൂ
മാനസം മഞ്ഞു പെയ്തൂ ഇന്നും കിനാവിന്റെ നാട്ടില്‍
മഞ്ഞല പെയ്തല കുഞ്ഞല പെയ്തൂ (ജാലകങ്ങള്‍ക്കു)
ദൂരെയെങ്ങോ ദൂരെയെങ്ങോ വിരിയും
പൂങ്കുടകള്‍ പൊന്‍ കുടകള്‍
നിന്‍ മിഴികള്‍ തേടി നീന്തും ഹംസരാജികള്
കിനാവിന്‍ സ്വര്‍ണ്ണരാജികള്‍
കിനാവിന്‍ സ്വര്‍ണ്ണരാജികള്‍ (താളമിളകും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaalamilakum kolussin
Additional Info
Year:
1985
ഗാനശാഖ: