പെറ്റവളന്നേ പോയല്ലോ

പെറ്റവളന്നേ പോയല്ലോ - നിധി
ഇട്ടെറിഞ്ഞെങ്ങോ പോയല്ലോ
പെറ്റവളല്ല നീ പെറ്റവളേക്കാളും
ഉറ്റവളായതും നീയല്ലോ
(പെറ്റവളന്നേ ...)

പൊട്ടിച്ചെടുക്കാന്‍ കഴിയാതെ ജീവനില്‍
ഒട്ടിപ്പിടിച്ചു കഴിഞ്ഞല്ലോ (2)
കെട്ടിപ്പിടിക്കുമീ തങ്കക്കുടത്തിനെ
തട്ടിക്കളഞ്ഞിട്ടു പോകുന്നോ
(പെറ്റവളന്നേ ...)

മൃത്യുവിന്‍ മുന്നിൽ നീ ചെന്നപ്പോള്‍
കൈകൊട്ടി വിളിച്ചതീ കുഞ്ഞല്ലേ
ഈശ്വരനേകിയ മണിയല്ലേ
ആശ്വാസം തന്നൊരു കനിയല്ലേ
(പെറ്റവളന്നേ ...)

പോറ്റുവാനുള്ളൊരു വേദനയോര്‍ക്കുകിൽ
പേറ്റുനോവെന്നതു നോവാണോ (2)
കാറ്റില്‍ കെടാതെ കനകവിളക്കിനെ
കാത്തുസൂക്ഷിക്കുക നീ തന്നെ
(പെറ്റവളന്നേ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pettavalanne poyallo

Additional Info

അനുബന്ധവർത്തമാനം