മാറിപ്പോ മാറിപ്പോ വണ്ടി വരുന്നേ

 

മാറിപ്പോ . . മാറിപ്പോ . .
മാറിപ്പോ മാറിപ്പോ വണ്ടി വരുന്നേ
വണ്ടി വരുന്നേ(2)
വെള്ളം വണ്ടി വയറന്‍ വണ്ടി
മടിയന്‍ വണ്ടി മടിയന്‍ വണ്ടി (2)
ബ്രേക്കില്ല ബെല്ലില്ല അളിയന്മാരേ പെങ്ങന്മാരേ
ജീവന്‍ വേണേല്‍ ഓടിയ്ക്കോ മണ്ടിയ്ക്കോ
(മാറിപ്പോ മാറിപ്പോ ...)

ഉന്തിവിടയ്യാ തള്ളിവിടയ്യാ
ഏലേലയ്യാ ഏലേലയ്യാ - ആ
ഒത്തു പിടിയ്ക്കിന്‍ മൂച്ചു പിടിയ്ക്കിന്‍
ഓടട്ടേ മണ്ടട്ടേ മടിയന്‍ വണ്ടി
(മാറിപ്പോ മാറിപ്പോ ...)

ഉന്തുന്ത് ഉന്തുന്ത് വണ്ടിയെ ഉന്തുന്ത്
ഉന്തുന്ത് ഉന്തുന്ത് വണ്ടിയെ ഉന്തുന്ത് (2)
കാളയില്ലാവണ്ടി ഇതു ചെണ്ണക്കാലന്‍ വണ്ടി (2)
രാമച്ചാരേ മുര്‍ഗച്ചാരേ ആനക്കാലാ ഞൊണ്ടിക്കാലാ
തള്ളിവിടയ്യാ കേറ്റം കേറാന്‍
(മാറിപ്പോ മാറിപ്പോ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarippo Maarippo Vandi Varunne

Additional Info

അനുബന്ധവർത്തമാനം