ആറ്റിൻകരെ നിന്നും
ആറ്റിൻകരെ നിന്ന് കുറവൻ പുല്ലാങ്കുഴലൂതി
ആറ്റു വക്കത്തിരുന്ന് കുറത്തി വെള്ളത്തിൽ താളമിട്ടു -കുറത്തി വെള്ളത്തിൽ താളമിട്ടു
ഓടക്കുഴലൂതി കുറവൻ
കാക്കക്കണ്ണാൽ നോക്കി
കുപ്പായക്കുത്തഴിച്ചു കുറത്തി
മാറിലെ പുള്ളി നോക്കി
മാറിന്നഴക് കണ്ട് കുറവൻ
മാനം മറന്നു നിന്നു
കാവടിപോലെയാടി കുറത്തി
കാർകൂന്തൽ കെട്ടഴിച്ചു
കുചകുംഭ മേളം കണ്ട് കുറവൻ
വായും പൊളിച്ചു നിന്നു
നാഭിക്കുഴി കാട്ടി കുറത്തി
ആറ്റിലിറങ്ങി നിന്നു
കുറത്തി ആറ്റിലിറങ്ങി നിന്നു
ഉണ്ണിപ്പൂ വയറ് കണ്ട് കുറവൻ
ആറ്റിലെടുത്തു ചാടി
നാണം മറയ്ക്കാനായ് കുറത്തി
വെള്ളത്തിൽ ഊളയിട്ടു
നാണം മറയ്ക്കാനായ് കുറത്തി
വെള്ളത്തിൽ ഊളയിട്ടു
ഹാ നീന്തലിൽ സ്വർഗ്ഗം കണ്ട് കുറവൻ വെള്ളത്തിൽ നൃത്തമാടി
നൃത്തത്തിൻ താളമായി കുറത്തി
ആറ്റിൽ ഇളകി നീന്തി
നൃത്തം മുറുകിയപ്പോൾ രണ്ടാളും
മെയ്യോടു മെയ്യ് ചേർന്നു
മാദക നൃത്തമാടി രണ്ടാളും
താണ്ഡവ നൃത്തമാടി
നേരം കടന്നു പോയി കാറ്റിൽ
ഉടുതുണി പാറിപ്പോയി
ആറ്റിലെ വെള്ളമെല്ലാം ചൂടിനാൽ
വറ്റി വരണ്ടു പോയി
തൊണ്ട വരണ്ടപ്പോൾ രണ്ടാൾക്കും
നഗ്നത ബോദ്ധ്യമായി
നാണം മറയ്ക്കാനായ് അന്യോന്യം
ദേഹം മറഞ്ഞു നിന്നു
വട്ടപ്പാലം ചുറ്റി കുറവൻ
വട്ടത്തിൽ താഴെ വീണു
നാണം സഹിക്കാതെ കുറത്തി
നാണം മറച്ചോടി അയ്യോ
നാണം മറച്ചോടി