മുത്തം തേടും മോഹങ്ങളേ

മുത്തം തേടും മോഹങ്ങളേ
മധുരം കിള്ളും സ്വപ്നങ്ങളേ
ശംഖുപുഷ്പം മണിയറ തുറക്കും
ഈ മദാലസരാവില്‍
വരൂ വരൂ വരൂ..
പുണരൂ പുണരൂ പുണരൂ എന്നെ
പുണരൂ എന്നെ പുണരൂ
മുത്തം തേടും മോഹങ്ങളേ
മധുരം കിള്ളും സ്വപ്നങ്ങളേ

പാലൊഴുകും നീര്‍ച്ചോല ഞാന്‍
തേനൊഴുകും പുഷ്പിണി ഞാന്‍
മാനസ മദനപ്പൂവില്‍
തൊടാന്‍ വരൂ കാമദേവാ
പകരാന്‍ വരൂ മുകരാന്‍ വരൂ
പുണരൂ പുണരൂ പുണരൂ എന്നെ
പുണരൂ എന്നെ പുണരൂ
മുത്തം തേടും മോഹങ്ങളേ
മധുരം കിള്ളും സ്വപ്നങ്ങളേ

ആടകള്‍ ഉരിഞ്ഞെറിഞ്ഞു
താരകള്‍ വിളക്കണച്ചു
വാത്സ്യായനം ആടിപ്പാടാന്‍ നീ വരൂ
ലഹരിയായ് - ലാസ്യമായ് ജ്വാലയായ്
പുണരൂ പുണരൂ പുണരൂ എന്നെ
പുണരൂ എന്നെ പുണരൂ

മുത്തം തേടും മോഹങ്ങളേ
മധുരം കിള്ളും സ്വപ്നങ്ങളേ
ശംഖുപുഷ്പം മണിയറ തുറക്കും
ഈ മദാലസരാവില്‍
വരൂ വരൂ വരൂ..
പുണരൂ പുണരൂ പുണരൂ എന്നെ
പുണരൂ എന്നെ പുണരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mutham thedum

Additional Info

Year: 
1978

അനുബന്ധവർത്തമാനം