പുലരിയിൽ നമ്മെ വിളിച്ചുണർത്തും
Music:
Lyricist:
Film/album:
പുലരിയില്‍ നമ്മെ വിളിച്ചുണര്‍ത്തും
തലയുമുയര്‍ത്തി നടന്നീടും
കൊക്കരക്കോ കൂവിപ്പാടും
പൂവാലനാര് ആര് പൂവാലനാര്
കോഴി കോഴി പൂവന്‍കോഴി
കുറയാതെ പുല്ലു തിന്നാലും
മുറ തെറ്റാതെ പാലുതരും
പുള്ളിത്തോലാമുടുപ്പണിഞ്ഞീടും
പൂവാലിയാര് ആര് പൂവാലിയാര്
പശു പശു കൊമ്പിപ്പശു
പുരയുടെ മുന്‍പില്‍ കാവല്‍കിടക്കും
കുരച്ചു ചാടി കള്ളനെയകറ്റും
മരിക്കുവോളം നന്ദികാട്ടും
നല്ലവനാര് ആര് നല്ലവനാര്
നായ് നായ് നമ്മുടെ നായ്
കണ്ണു തുരന്നിവര്‍ കണ്ടെത്തീടാന്‍
കനിവോടെന്നും വെളിച്ചം നല്‍കി
കടലും മാനവുംഭൂമിയും സൃഷ്ടിച്ച
കരുണാമയനാര് ആര് കരുണാമയനാര്
ദൈവം ദൈവം കാക്കും ദൈവം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pulariyil namme vilichunarthum
Additional Info
ഗാനശാഖ: