ആടു പാമ്പേ
Music:
Lyricist:
Singer:
Film/album:
ആടുപാമ്പേ വിളയാടുപാമ്പേ
അണിയറവിട്ടിറങ്ങി ആടുപാമ്പേ
അണലിക്കും വരാം ശംഖുവരയനും വരാം
മൂര്‍ഖനും വരാം എട്ടടിമൂര്‍ഖനും വരാം
ഞങ്ങടെ പ്രകടന പത്രികയില്‍
നിങ്ങള്‍ക്കു വാഗ്ദാനം സര്‍വോദയം
അരികത്തു വന്നാലുടന്‍ സുഖമരണം
അതു തന്നെയല്ലോ ശാശ്വതവിജയം
നിങ്ങടെ വിഷവും ഞങ്ങടെ കുശുമ്പും
ഒന്നാണേ ഒന്നാണേ....
നിങ്ങടെ രഹസ്യങ്ങള്‍ മാളങ്ങളില്‍
ഞങ്ങടെ രഹസ്യങ്ങള്‍ മാളികയില്‍
അണലികളുണ്ട് ഞങ്ങള്‍ക്കിടയില്‍
അത്താഴം മുടക്കും നീര്‍ക്കോലിയുണ്ട്
നിങ്ങടെ വിഷവും ഞങ്ങടെ കുശുമ്പും
ഒന്നാണേ ഒന്നാണേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aadu Paambe
Additional Info
ഗാനശാഖ: