കാറ്റു പറഞ്ഞ് മയേം പറഞ്ഞ്

 

കാറ്റുപറഞ്ഞ് മയേം പറഞ്ഞ് പൊയേം പറഞ്ഞ്
കാറ്റുപറഞ്ഞ് മയേം  പറഞ്ഞ് പൊയേം പറഞ്ഞ്
എത്താതൊക്കൂലാ പോയിച്ചേരാതൊക്കൂലാ
കായലു നീന്തി കടലും നീന്തി കൊയക്കലായാലും പൊന്നെ
ബരാതിരിക്കൂലാ അന്നെ കാണാതൊക്കൂലാ

കണ്ണു കലക്കി ചുണ്ടു പിളിര്‍ത്തു കവിളു നനയ്ക്കല്ലേ കരളേ
പുലരുമ്പം പൊന്നുരുക്കാന്‍ വരാതിരിക്കൂലാ
അന്നെ കൂടാതൊക്കൂലാ......
ചെറകു ബിരിച്ചു നീട്ടി ബിളിച്ചു പറന്നു പോകല്ലേ...(2)
കൂടു കൂട്ടാതൊക്കൂലാ കൂട്ടിലു കൂടാതൊക്കൂലാ
(കാറ്റുപറഞ്ഞ്...)

മൊഗം കനത്തു മൂടിക്കെട്ടി കാറ്റിലു നീന്തി പോയാലൊക്കൂലാ
താണു പെജ്ജാതൊക്കൂലാ
പെജ്ജാതൊക്കൂലാ
മണ്ണു പൊകഞ്ഞു തൊണ്ട ബരണ്ടു തളിരു കരിഞ്ഞല്ലോ....(2)
കുളിരു കിട്ടാതൊക്കൂലാ പുതുമയ പെജ്ജാതൊക്കൂലാ
ആ പെജ്ജാതൊക്കൂലാ
(കാറ്റുപറഞ്ഞ്....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattu paranju

Additional Info

അനുബന്ധവർത്തമാനം